ബോളിവുഡ് യുവതാരം വിക്കി കൗശലിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഛാവയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്.
വളരെ അപകടകരമായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് അപകടം സംഭവിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
അപകടത്തിൽ താരത്തിന്റെ ഇടത് കൈയ്ക്ക് ഗുരുതരമായി പരിക്കറ്റു. വിക്കി രണ്ട് ആഴ്ച വിശ്രമത്തിലായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ചിത്രീകരണം നിർത്തിവെക്കില്ലെന്നും ചിത്രത്തിലെ മറ്റുള്ളവരുടെ രംഗങ്ങൾ പൂർത്തിയാക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലാണ് വിക്കി എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക