തൃശൂരിൽ ബി ജെ പിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സ്ഥാനാർത്ഥിയുടെ പേര് അറിയിക്കാതെയാണ് പ്രചാരണം ആരംഭിച്ചത്. സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി.
തൃശൂർ ലോക്സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ചു. ഈ സ്ഥലങ്ങളിലെല്ലാം സുരേഷ് ഗോപി നേരിട്ടെത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് ഇപ്പോൾ വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് പേര് എഴുതി ചേർക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക