ചെന്നൈ: പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം കണ്ടെത്തി പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി.
നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പരിശോധനയെ തുടർന്ന് പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽക്കുന്നവരെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു.
സംഭവത്തിൽ ജാഗ്രത പുലർത്താൻ ഇതരസംസ്ഥാനങ്ങളോടും പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക