മലയാള സിനിമയിൽ വാഹനപ്രിയരായിട്ടുള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. താരം പുതുതായി വാങ്ങിയിരിക്കുന്നത് ബിഎംഡബ്ല്യുവിന്റെ 2 സീറ്റ് കൺവേർട്ടബിൾ സി4 ആണ്.
കുറച്ച് നാളുകൾക്ക് മുമ്പാണ് നടി പോർഷെ 911 കരേര എസ് സ്പോർട്സ് കാർ സ്വന്തമാക്കിയത്.
കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് തണ്ടർലൈറ്റ് മെറ്റാലിക് നിറത്തിലുള്ള വാഹനം പുറത്തിറക്കിയത്.
90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. കസ്റ്റമൈസേഷൻ അനുസരിച്ച് വിലയും കൂടും. ഏതായാലും ഒരു കോടിയോ അതിന് മുകളിലോ രൂപയ്ക്കാണ് താരം കാർ സ്വന്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക