വേനൽക്കാലത്ത് വസ്ത്രധാരണം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മ്മത്തിനോട് ചേര്‍ന്നു കിടക്കുന്നതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. കോട്ടണ്‍, ഖാദി, ലിനന്‍, സിൽക്ക് തുടങ്ങിയ വസ്ത്രങ്ങളാണ് ഏറ്റവും ഉചിതം.
വേനൽക്കാലത്ത് ബ്രീത്തബിൾ ഫാബ്രിക്സ് ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ അണിയുന്നതാണ് ഉത്തമം. കോട്ടൻ, ലിനൻ, സിൽക്ക് എന്നീ തുണികൾ ചർമത്തിന് ഏറെ അനുയോജ്യമാണ്.
വേനൽക്കാലത്ത് വിയർപ്പ് വളരെയധികം കൂടുതലായിരിക്കും. ഇത്തരം തുണികൾ വിയർപ്പിനെ വലിച്ചെടുക്കാനും ചർമത്തിന് ശരിയായി ശ്വസിക്കാനും സഹായിക്കും.
ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനലിന് യോജിച്ചത്. പ്രത്യേകിച്ചും വെള്ള നിറം. ചൂട് വലിച്ചെടുക്കില്ല എന്നതാണ് കാരണം.
ടൈറ്റ് ഫിറ്റ് ഡ്രെസ്സുകൾ ഒഴിവാക്കാം. ചൂടുകാലത്തിന് യോജിക്കുന്നത് ലൂസ് ഡ്രസ്സുകളാണ്. ജീൻസ് പോലുള്ളവ ഒഴിവാക്കി ബെൽപാന്റസ്, റാപ്പ് പാന്റ്സ് പോലുള്ള ലൂസ് പാന്റ്സുകൾ ഉപയോഗിക്കാം.
ലൂസ് അല്ലെങ്കൽ ഓവർ സൈസ് ഷർട്ടുകളും ടോപ്പുകളും ബ്ലൗസുകളും തിരഞ്ഞെടുക്കാം. ഇറുകിയ വസ്ത്രങ്ങൾ ചൂട് കൂടുന്നത് മാത്രമല്ല വിയർപ്പ് അടിഞ്ഞ് ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കാം.
സ്ലീവ്ലെസ്സും ലൂസ് സ്ലീവ് ഡ്രസ്സുകളും വേനൽക്കാലത്തിന് ഏറെ യോജിച്ചവയാണ്. വായു സഞ്ചാരം കൂടുതലുണ്ടാവും എന്നതു തന്നെ കാരണം. ചർമത്തിന് ശ്വസിക്കാനിടം കിട്ടും. ഡ്രസ്സ് കോഡ് ഉണ്ടെങ്കിൽ ഷോർട്ട് സ്ലീവുകൾ, പഫ് സ്ലീവ്, ലൂസ് സ്ലീവുകൾ എന്നിവയുള്ള വസ്ത്രം ധരിക്കാം.
സാരികളിൽ കോട്ടൺ സാരികളാണ് മികച്ചത്. മൽമൽ കോട്ടൺ, ലിനൻ, ലിനൻ മിക്സ്ഡ് കോട്ടൺ, ഖാദി എന്നിവ തിരഞ്ഞെടുക്കാം. ഇത്തരം സാരികൾ ഇപ്പോൾ ട്രെൻഡ് ലിസ്റ്റിൽ ഒന്നാമതാണ്.
ടീനേജ്, ചെറിയ കുട്ടികൾക്ക് ഷോർട്ട് ഡ്രെസ്സുകൾ നൽകാം സ്കർട്ട്, ട്രൗസറുകൾ എന്നിവയെല്ലാം പരീക്ഷിക്കാം. കുട്ടികൾക്ക് കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്.
ലെഗ്ഗിനുകൾ, ടൈറ്റ് ഫിറ്റായ വസ്ത്രങ്ങൾ എന്നിവ വേനലിൽ ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക