വിക്രമിന്റെ പുതിയ ചിത്രം ചിയാൻ 62വിൽ നടനും സംവിധായകനുമായ എസ്.ജെ. സൂര്യയും ഒന്നിക്കുന്നു. എസ്.യു. അരുൺകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ജെ സൂര്യയും വിക്രമും ഇതാദ്യമായാണ് ഒന്നിക്കുന്നത്.
‘പനിയാരും പത്മിനിയും’, ‘സേതുപതി’, ‘സിന്ദുപദ്’, ‘ചിത്ത’ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്.യു. അരുൺകുമാർ ഒരുക്കുന്ന ചിയാൻ 62ന്റെ അന്നൗൺസ്മെന്റ് വീഡിയോ ടീസറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമാണ കമ്പനിയായ എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക