നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നു. രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പെണ്ണും പൊറാട്ടും’ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും പൂജയും കൊല്ലങ്കോട് നടന്നു. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാണം. ‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം എസ് ടി കെ ഫ്രെയിംസ് ഒരുക്കുന്ന ചിത്രത്തിൽ ബിനു അലക്സാണ്ടർ ജോർജ്, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരാണ് നിർമാണ പങ്കാളികൾ.
പൂർണമായും പുതുമുഖങ്ങളെ വെച്ച് ‘പെണ്ണും പൊറാട്ടും’ സെമി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. റാണി പദ്മിനി എന്ന ചിത്രത്തിനുശേഷം രവിശങ്കർ രചന നിർവഹിക്കുന്ന ചിത്രമാണ് ‘പെണ്ണും പൊറാട്ടും’. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയുടെ ഏറ്റവും പുതിയ ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക