നമ്മുടെ ശരീരത്തിലെ മറ്റവയവങ്ങൾ പോലെ തന്നെ പല്ലുകളുടെ ആരോഗ്യവും പ്രധാനപ്പെട്ടതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലാണ് പല്ലുകളുടെ ആരോഗ്യം ആശ്രയിച്ചിരിക്കുന്നത്. മധുരമുള്ള ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു, ദന്തക്ഷയത്തിലേക്കും നയിക്കുന്നു. വായുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ചില സാധനങ്ങൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.
കാരറ്റ്
ധാരാളം നാരുകളുള്ള ഒരു പച്ചക്കറിയാണ് കാരറ്റ്. കാരറ്റ് വേവിക്കാതെ തന്നെ പച്ചക്ക് ചവച്ചരച്ച് കഴിക്കുമ്പോൾ വായിൽ ഉമിനീരിന്റെ അളവ് കൂടുന്നു. കൂടാതെ വൈറ്റമിൻ എ യും കാരറ്റിൽ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ട്.
ആപ്പിൾ
ആപ്പിൾ മധുരമുള്ള ഒരു പഴം ആണെങ്കിലും ഇതിൽ ജലാംശവും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുമ്പോൾ വായിൽ ഉമിനീര് ഉണ്ടാവുകയും ഇത് ബാക്ടീരിയയെയും ഭക്ഷണപദാര്ഥങ്ങളെയും പുറന്തള്ളുകയും ചെയ്യുന്നു. ആപ്പിളിലെ നാരുകൾ മോണകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നതാണ്.
ഇലക്കറികൾ
ചീര പോലുള്ള ഇലക്കറികൾ പല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നു. ഇലക്കറികളിൽ വിറ്റമിനുകളും ധാതുക്കളും കാത്സ്യവും ധാരാളമായുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ നിർമിക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക