സുപ്രസിദ്ധ ചിത്രകാരൻ എ രാമചന്ദ്രൻ അന്തരിച്ചു. 89 വയസ്സായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ഒമ്പതോടെയാണ് മരണ പ്പെട്ടത്. അദ്ദേഹത്തിന്റെ മകൻ രാഹുൽ ആണ് മരണവിവരം പുറത്തുവിട്ടത്.
2002ൽ ലളിതകല അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തെ 2005ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935ലാണ് അദ്ദേഹം ജനിച്ചത്. ബംഗാളിലെ ശാന്തി നികേതനിൽ നിന്നും ഫൈൻ ആർട്സിൽ 1961ൽ ഡിപ്ലോമ കരസ്ഥമാക്കുകയും തുടർന്ന് കേരളത്തിലെ ചുമർചിത്ര കലയെ കുറിച്ച് പഠനം നടത്തുകയും ചെയ്തു.
ചിത്രകലാ വിഭാഗം മേധാവിയായി ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി എന്നീ പ്രശസ്ത ചിത്രങ്ങൾ സൃഷ്ടിച്ച അദ്ദേഹം പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കൽ ശില്പാഖ്യാനം 2003 പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
എണ്ണച്ചായവും ജലച്ചായവും വളരെ പ്രിയമുള്ള അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഏറെയും ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞു നിൽക്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക