കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. നാദാപുരത്ത് കല്ലാച്ചിയിലാണ് തെരുവുനായ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ച് ഗുരുതര പരിക്ക് പറ്റിയിട്ടുള്ളത്. കുട്ടിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക