ഇന്ന് പലരും ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് വിറ്റാമിൻ സി സിറം. യുവത്വം നിലനിര്‍ത്താനും മുഖം തിളങ്ങാനും വിറ്റാമിൻ സി സിറം വളരെ നല്ലതാണ്. ചര്‍മ്മത്തില്‍ ജലാംശം തടയാനും നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാനും വിറ്റാമിന്‍ സി സിറം സഹായിക്കും. എന്നാൽ വിറ്റാമിൻ സി സിറം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
1. നിങ്ങളുടെ സ്കിൻ ടൈപ്പ് അനുസരിച്ച് വേണം വിറ്റാമിന്‍ സി സിറം തിരഞ്ഞെടുക്കാൻ. വരണ്ട ചർമ്മത്തിനുള്ള വിറ്റാമിൻ സി സെറം ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. അത്തരത്തില്‍ ചര്‍മ്മത്തിന്റെ സ്വാഭാവം അനുസരിച്ചുള്ള വിറ്റാമിൻ സി സിറം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
2. പലരും വിറ്റാമിൻ സി സിറം പതിവായി മുഖത്ത് ഉപയോഗിക്കാറുണ്ട്. എല്ലാവര്ക്കും ഇത് പതിവായി ഉപയോഗിക്കേണ്ട ആവശ്യമില്ല. ചര്‍മ്മം അത്രയും മോശമാണെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദശേപ്രകാരം സെറം ഉപയോഗിക്കാം.
3. വിറ്റാമിൻ സി സിറം രാത്രിയിൽ ഉപയോഗിക്കുന്നതാണ് അത്യുത്തമം.
4. മുഖം നന്നായി വൃത്തിയാക്കിയ ശേഷം മാത്രം ഇവ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക