നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വാൾനട്സ്. വിറ്റാമിനുകളുടെയും പോഷകങ്ങളും വാൾനട്ടിൽ ധാരാളമായി ഉണ്ട്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഫാറ്റ്സ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ വാൾനട്സ് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നതാണ് ഏറ്റവും ഗുണം ചെയ്യുക.
മറ്റ് നട്സുകളെ അപേക്ഷിച്ച് സ്ഥിരമായി വാൾനട്സ് കഴിക്കുന്നത് ഊർജം വർധിക്കുകയും ഹൃദ്രോഗങ്ങൾ അകറ്റുകയും ചെയ്യും. വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമായ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ലതാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കുതിര്‍ത്ത വാള്‍നട്സ് നല്ലതാണ്. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക