ദിലീപിന്റെ കരിയറിലെ 149മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘പവി കെയര്‍ ടേക്കര്‍’ എന്നാണ് ചിത്രത്തിന്റെ പേര്.
നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്.
നീല നിറത്തിലുള്ള ഒരു യൂണിഫോം ധരിച്ച് തലയിൽ തൊപ്പി വെച്ച് ചിരിക്കുന്ന ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാജേഷ് രാഘവൻ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.
ഷിബു ചക്രവർത്തിയും വിനായക് ശശികുമാറും ചേർന്നാണ് ദിലീപ് നായകനാകുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്.
സമീറ സനീഷ് വസ്ത്രാലങ്കാരവും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ നിർവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക