തേങ്ങപാലിന് ആരോഗ്യപരമായ ഒട്ടനവധി ഗുണങ്ങളുണ്ട്. വ്യക്തികളിൽ ക്ഷീണം കുറയ്ക്കുന്നതിനും, മാംസ പേശികളുടെ വളർച്ചയ്ക്കും തേങ്ങാപ്പാൽ ഗുണം ചെയ്യും. തേങ്ങയുടെ വെളുത്ത മാംസം അരച്ചെടുത്താൽ തേങ്ങാപ്പാൽ ലഭിക്കും.
കോക്കനട്ട് ക്രീമിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ തേങ്ങ ചുരണ്ടിയ പാലിൽ കൊഴുപ്പ് കുറവാണ്. കട്ടിയുള്ള തേങ്ങാപ്പാലിൽ കലോറിയും കൊഴുപ്പും കൂടുതലാണ്.
ഇളം തേങ്ങാപ്പാൽ കട്ടിയുള്ള തേങ്ങാപ്പാലിനേക്കാൾ കനം കുറഞ്ഞതാണ്. തേങ്ങാ പാലിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 1, വിറ്റാമിൻ ഇ എന്നിങ്ങനെയുള്ള വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്.
ഉയർന്ന കലോറിയുള്ള ഭക്ഷണമാണ് തേങ്ങാപ്പാൽ. ശരീരം ദഹിപ്പിക്കുകയും, ഭക്ഷണം ആഗിരണം ചെയ്യുകയും ചെയ്യുമ്പോൾ പുറത്തുവരുന്ന ഒരു ഊർജ്ജമാണ് കലോറി.
തേങ്ങാപ്പാലിൽ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് 97 അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് (GI), നമ്മുടെ ശരീരം ഭക്ഷണത്തിൽ നിന്ന് വേഗത്തിൽ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാവുന്നു.
ചൂടുള്ള സമയത്ത് ശരീരത്തിലെ നിര്‍ജലീകരണം തടയാനും തണുപ്പ് തോന്നാനും ഒരു ഗ്ലാസ് തേങ്ങാപ്പാല്‍ കുടിച്ചാല്‍ മതി. ലാക്ടോസ് ദഹിക്കാനും ആഗിരണം ചെയ്യാനും പ്രശ്നങ്ങളുള്ളവര്‍ക്ക് നല്ലൊരു പാനീയമാണ് തേങ്ങാപ്പാല്‍.
മുലപ്പാലിലടങ്ങിയ ലൗറിക് ആസിഡിന്റെ സാന്നിദ്ധ്യവുമുണ്ട് തേങ്ങാപ്പാലില്‍. ഭാരം കുറയ്ക്കാനായും മറ്റും ഡയറ്റാലാണെങ്കില് ഭക്ഷണത്തില്‍ മടിക്കാതെ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലിന്റെ മറ്റ് ഗുണങ്ങള്‍ ഇവയാണ്
തേങ്ങാപ്പാലിന്റെ ഇലക്ട്രോലൈറ്റ് ഗുണങ്ങള്‍ പേശികളുടെ വേദന, അമിതമായ ചൂടേല്ക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ തടയും.
പാലിലെ ലാക്ടോസ് ദഹനത്തിന് തകരാറുള്ളവര്‍ക്ക് ശീലമാക്കാവുന്ന പാനീയമാണ് തേങ്ങാപ്പാല്‍. ഇത് എളുപ്പത്തില്‍ ദഹിക്കും എന്നതു തന്നെ കാരണം.
തേങ്ങാപ്പാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കും.ധാരാളം നാരുകളടങ്ങിയതിനാല്‍ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തില്‍ മുടങ്ങാതെ ഉള്‍പ്പെടുത്താം.
ഇതിലടങ്ങിയ കാല്‍സ്യവും ഫോസ്ഫറസും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തേങ്ങാപ്പാലിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍.
തേങ്ങാപ്പാല്‍ സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. മുടി, ചര്‍മം ഇവയുടെ സംരക്ഷണത്തിന് തേങ്ങാപ്പാലിലെ വിറ്റാമിനുകളും മിനറലുകളും സഹായിക്കും. ചൂട് കൂടിയ സമയങ്ങളില്‍ നിര്‍ജ്ജലീകരണം കുറയ്ക്കാന്‍ തേങ്ങാപ്പാല്‍ കുടിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക