അടുക്കളയിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് സിങ്ക്, എപ്പോഴും പാത്രം കഴുകുന്നതുകൊണ്ടും മറ്റും വൃത്തികേടാകാൻ സാധ്യതയുള്ള സ്ഥലം കൂടിയാണ് സിങ്ക്. എന്നാൽ സിങ്ക് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധകൾ വരാനുള്ള സാധ്യത ഏറെയാണ്. വളരെ എളുപ്പത്തിൽ സിങ്ക് എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.
കുറച്ചു ബേക്കിങ് സോഡയും കുറച്ചു ഉപ്പും സിങ്കിൽ വിതറി എല്ലായിടത്തും സ്ക്രബ് ഉപയോഗിച്ച് എല്ലായിടത്തും തേച്ചു കൊടുക്കുക. 2 മിനിറ്റു കഴിഞ്ഞു സ്ക്രബ് ഉപയോഗിച്ചു ഉരച്ചു കൊടുക്കുക. ശേഷം കുറച്ചു ഡിഷ് വാഷിങ് ലിക്വിഡ് കൂടി ഉപയോഗിച്ചു സിങ്ക് നന്നായി കഴുകി കളയുക. സിങ്ക് പുത്തൻ പോലെ തിളങ്ങുന്ന കാണാം.
ആഴ്ചയിൽ ഒരു ദിവസം ഈ രീതിയിൽ സിങ്ക് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. സാധാരണ ലിക്വിഡ് മാത്രം ഉപയോഗിച്ചും സിങ്ക് വൃത്തിയാക്കാം.
നാരങ്ങയും ബേക്കിങ് സോഡയും ഉപ്പും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചും സിങ്ക് വൃത്തിയാക്കാം.
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അരി, പച്ചക്കറികള്‍ എന്നിവ കഴുകുമ്പോഴും ഇവ സിങ്കിലേക്കു വീഴാതെ ശ്രദ്ധിക്കണം. സിങ്കിന്റെ ഉള്ളില്‍ ഇവ തടഞ്ഞിരുന്നാല്‍ വെള്ളം കെട്ടിക്കിടക്കും. ഇത് സിങ്കിൽ നിന്ന് ദുർഗന്ധം വരാനും അണുബാധകൾ ഉണ്ടാകാനും ഇടവരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക