ന്യൂഡൽഹി: : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല പകരം രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്.
ആരോഗ്യപരമായ കാരണങ്ങളാൽ സജീവ പ്രചാരണം നടത്താൻ പ്രയാസമുള്ള സോണിയയെ രാജസ്ഥാനിൽനിന്ന് രാജ്യസഭയിൽ എത്തിക്കാനാണ് നീക്കം. നിലവിൽ റായ്ബറേലിയിൽനിന്നുള്ള എംപിയാണ് സോണിയ.
സോണിയക്ക് പകരം ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ മകൾ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കും.
സോണിയയുടെ സ്ഥാനാർഥിത്വം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു.
രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിത്വത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക