തൃശൂര്‍ കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പാപ്പാനെ ആന ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന് എന്ന ആനയാണ് ഇടഞ്ഞത്. സ്ഥലത്ത് അരമണിക്കൂറോളം ആന പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന രണ്ടാം പാപ്പാനെ എടുത്തെറിയുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാണഞ്ചേരി ഗജേന്ദ്രനെ ചീരകുളം പൂരത്തിനെത്തിച്ചതായിരുന്നു. എന്നാല്‍ ആനയെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല. ഇന്ന് രാവിലെ 8.30ഓടെ ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക