ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിനു പുറമേ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സിമ്പിൾ സാരിയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഒരു പഴയ കെട്ടിടത്തിന് മുമ്പിൽ നിന്ന് സിമ്പിൾ ലുക്കിലുള്ള സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസും ആഭരണങ്ങളും അണിഞ്ഞ താരത്തിന്റെ കലക്കൻ ചിത്രങ്ങൾ വളരെ പെട്ടെന്ന് ആണ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് ഫാഷൻ ഫോട്ടോഗ്രാഫർ ആയ മെറിൻ ജോർജ് ആണ്.
ബൈഹാൻഡ് ക്ലോത്തിങ് ബ്രാൻഡ് ആണ് താരത്തിന്റെ സാരി ഒരുക്കിയിരിക്കുന്നത് മലയാളത്തിനും തമിഴിനും പുറമേ തെലുങ്കിലും കന്നടയിലും സജീവമാണ് മഡോണ. താരത്തിന്റെ ചിത്രങ്ങൾക്ക് സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് വരുന്നത്.
https://www.instagram.com/p/C3NQorYMzFy/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക