തേയിലയിട്ട ചായയും കട്ടൻ ചായയുമൊക്കെ കുടിയ്ക്കാൻ എല്ലാവര്ക്കും ഇഷ്ടമാണ് എന്നാൽ കറികൾക്ക് നിറം നൽകാൻ തേയില ഉപയോഗിക്കാറുണ്ടെന്ന് അറിയാമോ? നോർത്ത് ഇന്ത്യയിലാണ് ഈ ശീലം ഉള്ളത്.
നോർത്ത് ഇന്ത്യൻ കറികളിൽ പ്രത്യേകിച്ച് കടലക്കറിയിൽ തേയില നിറം നൽകാൻ ഉപയോഗിക്കാറുണ്ട്. വൃത്തിയുള്ള കോട്ടൻ തുണിയിൽ ഒരു ടീസ്പൂൺ തേയില കിഴികെട്ടി കറിയിൽ ഇടുകയാണ് അവിടുത്തെ പതിവ്. 30 മിനിറ്റിനുശേഷം ഇത് മാറ്റം. ഇത്തരത്തിൽ നിറം ചേർക്കുമ്പോൾ തേയിലയുടെ രുചി കറികൾക്ക് ഉണ്ടാകില്ല, മറിച്ച് കറികളുടെ രുചി കൂടും.
മഴക്കാലത്തും തണുപ്പ് കാലത്തും ഈർപ്പം കൊണ്ട് മുറികളിൽ ഉണ്ടാകുന്ന ചീത്ത ഗന്ധത്തിനും തേയില ഒരു പരിഹാരമാണ്. അതിനായി തേയില ഉപയോഗിച്ച് ഒരു റൂം സ്പ്രേ നമുക്ക് തയ്യാറാക്കാം
വൃത്തിയുള്ള ചെറിയ തുണികളിൽ കുറച്ചു തേയില ഇടണം ഇതിലേക്ക് മൂന്നുതുള്ളി നാരങ്ങാനീരോ ഏതെങ്കിലും എസെൻഷ്യൽ ഓയിലോ ചേർത്ത് കെട്ടി അടുക്കളയിലും ദുർഗന്ധമുള്ള ഭാഗങ്ങളിലും വെക്കു. ചീത്ത ഗന്ധങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക