ഉറങ്ങാന്‍ നേരം മിക്ക ആളുകൾക്കും തലയിണ ആവശ്യമാണ്. എന്നാല്‍ നമ്മുടെ ആരോഗ്യത്തിന് തലയിണ കവര്‍ പതിവായി മാറ്റേണ്ടത് വളരെ അനിവാര്യമാണ്. അല്ലെങ്കില്‍ രോഗാണുക്കള്‍ അതില്‍ സ്ഥിരതാമസമാക്കും.
നമ്മുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളും വിയര്‍പ്പും പൊടിപടലങ്ങളുമാണ് ഈ ബാക്ടീരിയകള്‍ക്ക് വളമാകുന്നത്. ഇവ അതിവേഗം വളരുകയും ചെയ്യും.
ഒരു മനുഷ്യൻ ഒരാഴ്ചയിൽ ശരാശരി 49-60 മണിക്കൂറുകൾ വരെ തലയിണയ്ക്കൊപ്പം ചെലവഴിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വിയർപ്പ്, ശരീരത്തിലെ എണ്ണകൾ എന്നിവ തലയിണയിലേക്കും പടരും. ഇത് ചർമത്തിലെ പൊട്ടൽ, മുഖക്കുരു, അലർജി, ആസ്തമ എന്നിവയിലേക്ക് നയിക്കും.
നിങ്ങളുടെ ബെഡ്ഷീറ്റിന്റെ തുണിയും ബാക്ടീരിയയുടെ വളര്‍ച്ചയെ സ്വാധീനിക്കും.സാറ്റിന് ഷീറ്റുകളും ഇടയ്ക്കിടെ കഴുകേണ്ടതുണ്ട്. മുഖവുമായി നേരിട്ട് ബന്ധപ്പെടുന്നതിനാല്‍ തലയിണ കവറുകള്‍ വളരെ നന്നായി കഴുകേണ്ടതുണ്ട്.
തലയിണ കവര്‍ എത്ര തവണ കഴുകുന്നു എന്നതുപോലെ പ്രധാനമാണ് എങ്ങനെ കഴുകുന്നു എന്നതും. കുറഞ്ഞത് 49 ഡിഗ്രി സെല്‍ഷ്യസ് എത്തുന്ന ചൂടുവെള്ളത്തില്‍ തലയിണ കവര്‍ കഴുകുന്നതാണ് ഉചിതം
തീവ്രമായ മണമില്ലാത്ത ഡിറ്റര്‍ജന്റുകളോ സോപ്പുകളോ ഉപയോഗിച്ച് വേണം തലയിണ കവര്‍ കഴുകാന്‍. നന്നായി ഉണങ്ങിയ ശേഷം മാത്രമെ തലയിണ കവര്‍ വീണ്ടും ഉപയോഗിക്കാനോ മടക്കിവെക്കാനോ പാടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക