ന്യൂഡല്‍ഹി: സോണിയാ ഗാന്ധി രാജ്യസഭയിലേക്കെന്ന് ഉറപ്പിച്ചു. രാജസ്ഥാനില്‍ നിന്നാവും സോണിയ രാജ്യസഭയിലെത്തുക. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
കോണ്‍ഗ്രസിന് ഭരണമുള്ള തെലങ്കാനയില്നിന്നോ കര്‍ണാടകയില്‍നിന്നോ സോണിയ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
പത്രിക സമര്‍പ്പിക്കാന്‍ സോണിയയെ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും അനുഗമിക്കും.
ഫെബ്രുവരി 27-നാണ് ഒഴിവുവരുന്ന സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക