വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വാലന്റൻസ് ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജയ് ഗണേഷ്’ ന്റെ ടീസർ പുറത്തിറങ്ങി.
ഉണ്ണിമുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാർ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്ന ചിത്രം 2024 ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തും. സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ പിറന്നാൾ ദിവസമായതിനാലാണ് വാലന്റൈൻസ് ദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിടുന്നത് എന്നും താരം നേരത്തെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
നീണ്ട ഇടവേളയ്ക്കുശേഷം നടി ജോമോളും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ‘മാളികപ്പുറം’ എന്ന ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന മലയാള ചിത്രമാണ് ‘ജയ് ഗണേഷ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക