ആലപ്പുഴയിൽ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞതിനെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ ഓടുന്നതിനിടയിൽ യുവാവിന് കുത്തേറ്റു. ആലപ്പുഴ ചന്ദ്രൂരിൽ ആണ് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞതിനെ തുടർന്ന് പരിഭ്രാന്തരായി ഓടുന്നതിനിടെ അരൂർ കണ്ടോത്ത് വീട്ടിൽ സിബിയുടെ മകൻ ആൽബിന് കുത്തേറ്റത്.
യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ആൽബിന് കുത്തേൽക്കുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ആൽബിൻ മരട് ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാജ്യത്തെ തുടർന്നാണ് ആൽബിനെ പ്രതി കുത്തിയതെന്നും പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു.
ചന്ദ്രൂരിലെ കുമരത്തുപടി ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ കൊല്ലം തടത്താവിള ശിവ എന്ന ആന തളക്കാൻ കൊണ്ടുപോകുന്നതിനിടെ പാപ്പാനെ തട്ടി വീഴ്ത്തുകയായിരുന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം നിലയുറപ്പിച്ച ആന നാട്ടുകാരെ പരിഭ്രാന്തരാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക