നിവിൻ പോളിയെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഏഴ് കടൽ ഏഴ് മലൈ’. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘മറുപടി നീ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
മദൻ കർക്കിയുടെ വരികൾക്ക് യുവൻ ശങ്കർ രാജ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയും സിദ്ധാർത്ഥും ചേർന്നാണ്.
റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ അഞ്ജലിയാണ് നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക