എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം അടങ്ങിയ ഒന്നാണ് ബദാം മില്‍ക്ക്. കാത്സ്യം, റൈബോഫ്ലേവിൻ, തയാമിൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി തുടങ്ങി നിരവധി പോഷകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്.
കൂടാതെ ഇതില്‍ കാര്‍ബോഹൈട്രേറ്റും തീരെയല്ല. പ്രമേഹരോഗികള്‍ക്കും കഴിക്കാന്‍ പറ്റിയതാണ് ബദാം മില്‍ക്ക്. ഇതില്‍ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്.
പാലിലെ ലാക്ടോസ് (പഞ്ചസാരയുടെ ഒരു രൂപം) പല ആളുകളിലും ദഹന പ്രശ്നം ഉണ്ടാക്കും. അതിനാൽ, നിങ്ങൾക്കും ലാക്ടോസ് അസഹിഷ്ണുതയുടെ അവസ്ഥ ഉണ്ടെങ്കിൽ, സ്വാഭാവികമായും ലാക്ടോസ് രഹിതമായതിനാൽ നിങ്ങൾ ഈ ബദൽ പാൽ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക.
നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബദാം മില്‍ക്ക് കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കും. മലബന്ധം തടയാനും ഇത് വളരെ നല്ലതാണ്.
രോധപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഡയറ്റില്‍ പതിവായി ബദാം മില്‍ക്ക് ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. വിറ്റാമിന്‍ ഇയുടെ കുറഞ്ഞവരും ബദാം മില്‍ക്ക് കുടിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തെയും തലമുടിയെയും മെച്ചപ്പെടുത്തും. ഇതില്‍ ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഒന്നാണ് ബദാം പാല്, ഇതിനാല്‍ ഇത് കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ സഹായിക്കും.
വിശപ്പ് കുറയ്ക്കാനും ഇത് ഉപകരിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റില്‍ ബദാം മില്‍ക്ക് ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് തടയും.
ഉറക്കപ്രശ്നങ്ങൾ പരിഹരിക്കാൻ ബദാം പാലിന് വലിയ കഴിവുണ്ട്. ഉറക്കത്തെ പരിപോഷിപ്പിക്കുന്ന മെലാറ്റോണിൻ എന്ന ഘടകം ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പൊടിച്ച ബദാം പാലിൽ ചേർത്ത് കുടിക്കുന്നതോ, അല്ലെങ്കിൽ ബദാം അരച്ചെടുത്ത പാൽ കുടിക്കുന്നതോ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. ഉറങ്ങുന്നതിന് മുമ്പ് ഇത് കുടിക്കാം.
ബദാം പാൽ തയ്യാറാക്കുന്ന വിധം നോക്കാം…
അരച്ചെടുത്ത ബദാമിൽ നിന്ന് നിർമ്മിച്ച ദ്രാവകമാണ് ബദാം പാൽ. ബദാം രാത്രിയിൽ വെള്ളത്തിൽ മുക്കിവയ്ക്കുക. പിന്നീട്, അരച്ചെടുത്ത്, അത് അരിച്ച് പിഴിഞ്ഞെടുക്കുക. കടയിൽ നിന്ന് വാങ്ങുന്നതിനു പകരം വീട്ടിൽ തന്നെ ഈ പാൽ തയ്യാറാക്കുന്നതാണ് മികച്ച വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക