ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖവും അണുബാധയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്ന് ദിവസം മുൻപാണ് അദ്ദേഹത്തിന് പനിയും ചുമയും ആരംഭിച്ചത്. പിന്നാലെ മൂത്രനാളിയിൽ അണുബാധയും ഉണ്ടാവുകയായിരുന്നെന്നും കുടുംബം അറിയിച്ചു.
നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം ആശുപത്രി വിടുമെന്നും കുടുംബം അറിയിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക