ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് സഹായിക്കുന്ന ഒന്നാണ് പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും. ഈ കൂട്ട് വൈറല്‍, ബാക്ടീരിയല്‍ , ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. കോള്‍ഡ്, ചുമ തുടങ്ങിയ രോഗങ്ങളില്‍. ഇതു ദിവസവും കുടിയ്ക്കുന്നത് നമ്മുടെ പ്രതിരോധ ശേഷിയെ ഏറെ ശക്തിയുള്ളതാക്കുന്ന ഒന്നാണ്. പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ച മഞ്ഞളും ചേര്‍ന്നാല്‍ പ്രമേഹത്തിനുള്ള നല്ല ഒന്നാന്തരം മരുന്നായി. ഒന്നോ രണ്ടോ പച്ച നെല്ലിക്കയുടെ നീരും പച്ച മഞ്ഞളിന്റെ നീരും എടുത്തുവെക്കുക.
ഇത് മിക്സ് ചെയ്ത് രാവിലെ വെറുംവയറ്റില്‍ കുടിക്കാവുന്നതാണ്. ഇതിനു ശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളു. ഇത് അടുപ്പിച്ച് ഒരു മാസം കഴിക്കൽ തന്നെ പ്രമേഹത്തിന് ഉത്തമ പരിഹാരമാണ്. ഏതു കൂടിയ പ്രമേഹവും ഒതുക്കുവാന്‍ പച്ചനെല്ലിക്കാനീരിലെ പച്ചമഞ്ഞള്‍ പ്രയോഗത്തിനു കഴിയും. ഇനി പച്ച മഞ്ഞള്‍ കിട്ടിയില്ലെങ്കിൽ മഞ്ഞള്‍പ്പൊടിയും ഉപയോഗിയ്ക്കാം. ഇതില്‍ മഞ്ഞള്‍പ്പൊടി ഒരു നുള്ളിട്ട് ഇതേ രീതിയില്‍ കുടിക്കാവുന്നതാണ്. കൊളസ്ട്രോളിനുളള ഉത്തമ പരിഹാരം കൂടിയാണ് ഈ പച്ചനെല്ലിക്കാ നീര്-മഞ്ഞള്‍ ജ്യൂസ്. ഇത് ചീത്ത കൊളസ്ട്രോളിനെ ശരീരത്തില്‍ നിന്നും പുറന്തള്ളാൻ നല്ലതാണ്. ഈ മിക്സ് അടുപ്പിച്ച് 1 മാസം കഴിച്ചാല്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ചര്‍മത്തിനും ഇത് ഉപകാരപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക