തന്റെ കരിയറിലെ ഏറ്റവും ഗ്ലാമർ വേഷവുമായി മലയാളി താരം അനുപമ പരമേശ്വരൻ എത്തുന്ന ‘തില്ലു സ്ക്വയർ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2022ൽ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’ വിന്റെ തുടർ ഭാഗമായി ഒരുക്കുന്ന ‘തില്ലു സ്ക്വയർ’ ൽ ലിപ് ലോക്ക് രംഗങ്ങളടക്കം നിരവധി ഗ്ലാമർ രംഗങ്ങളും ആയാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്.
സിദ്ധു ജൊന്നാലഗഡ നായകനായി എത്തുന്ന ചിത്രം മാർച്ച് 29നാണ് തിയേറ്ററുകളിൽ എത്തുക. മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സായി പ്രകാശ് ആണ്. ചിത്രത്തിന്റെ സംഗീതസംവിധാനം രാം ആൻഡ് അച്ചുവും എഡിറ്റിംഗ് നവീൻ നൂലിയും നിർവഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക