5 പുതുമുഖ നായികമാരുടെ നായകനായി ജനപ്രിയനായകൻ ദിലീപ് എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പവി കെയർടേക്കർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ദിലീപിനെ കൂടാതെ ജോണി ആന്റണി, രാധികാ ശരത് കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി വൻതാര നിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ സംവിധാനം നിർവഹിച്ചിരിക്കുന്നത് വിനീത് കുമാറാണ്.
കന്നടയിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് നിർമ്മിക്കുന്നത്. രാജേഷ് രാഘവൻ ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിനുശേഷം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Pavi CareTaker Teaser | Dileep
byu/HugoUKN inMalayalamMovies
പ്രതികരിക്കാൻ ഇവിടെ എഴുതുക