വർദ്ധിച്ചുവരുന്ന വയനാട്ടിലെ വന്യജീവി പ്രശ്നം പരിഹരിക്കാൻ നടപടിയാകുന്നു. വന്യജീവി പ്രശ്നം പരിഹരിക്കുന്നതിനായി സിസി എഫ് ( ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്) റാങ്കിലുള്ള ഓഫീസറെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
സി പി എഫ് റാങ്കിലുള്ള ഓഫീസറെ നിയമിക്കുന്നതിനപ്പുറം പ്രത്യേക അധികാരങ്ങളുള്ള ഉദ്യോഗസ്ഥരെയും രണ്ട് ആർ ആർ ടി ടീമിനെയും വിന്യസിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ വയനാട്ടിൽ നിയമിക്കുന്നത്തിലൂടെ വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക