പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. ഫെബ്രുവരി 27നാണ് മോദി തിരുവനന്തപുരത്ത് എത്തുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി ആണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്.
കേരള പദയാത്രയുടെ വൻ വിജയത്തിന് കാരണമായത് കേരളത്തിൽ നരേന്ദ്രമോദിക്കുള്ള അംഗീകാരം വർദ്ധിക്കുന്നതുകൊണ്ടാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക