മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരുകയാണ്. മിഷൻ ബേലൂർ മഖ്നയ്ക്കൊപ്പം കർണാടക സി.സി.എഫിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം കാട്ടിക്കുളം ബേലൂരിൽ എത്തി.
കേരള ദൗത്യസംഘത്തിനൊപ്പം ഇവരും ചേരും. ബേലൂർ മഖ്നയോടൊപ്പം മോഴയാനയും ചേർന്നതോടെ ദൗത്യം ദുഷ്കരമാക്കുകയാണ്. ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം വനത്തിൽ പരിശോധന തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക