സംസ്ഥാനത്ത് എസ്എസ്എൽസി മോഡൽ പരീക്ഷകൾക്ക് ഫെബ്രുവരി 19ന് തുടക്കമാവും. ഫെബ്രുവരി 19ന് ആരംഭിച്ച് ഫെബ്രുവരി 23ന് അവസാനിക്കുന്ന തരത്തിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം എസ്എസ്എൽസി പൊതുപരീക്ഷ മാർച്ച് നാലിന് ആരംഭിച്ച് മാർച്ച് 25നാണ് അവസാനിക്കുക.
മോഡൽ പരീക്ഷകൾ രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് 11.30 നും ഉച്ചയ്ക്കുശേഷം 2 മണി മുതൽ 3.45 വരെയുമാണ് നടക്കുക. മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പൊതു പരീക്ഷകൾ രാവിലെ 9.30 മുതലാണ് ആരംഭിക്കുക. അതേസമയം ഹയർ സെക്കൻഡറി ഒന്നും രണ്ടും പരീക്ഷകൾക്ക് ഫെബ്രുവരി 15ന് ആരംഭമായി. ഫെബ്രുവരി 21നാണ് ഇത് അവസാനിക്കുക.
ഹയർസെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. മാർച്ച് ഒന്നിന് രാവിലെ 9. 30 മുതൽ പരീക്ഷകൾ ആരംഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ച് 21നും ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26 നും അവസാനിക്കും. സംസ്ഥാനത്തെ ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ പൊതു പരീക്ഷ മാർച്ച് ഒന്നിനാണ് ആരംഭിച്ച് 27ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക