നിരവധി ആരാധകരുള്ള താരമാണ് നിഖില വിമൽ. മലയാളത്തിലും തമിഴിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് സാധിച്ചു. ഇപ്പോഴിതാ കാഞ്ചീപുരം പട്ടുസാരിയിൽ ട്രഡീഷണൽ ലുക്കിൽ അതി സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ചുവന്ന നിറത്തിലുള്ള കാഞ്ചിപുരം പട്ടുസാരിയാണ് താരംഅണിഞ്ഞിരിക്കുന്നത്. സാരിയോടൊപ്പം കല്ലുവെച്ച മൂക്കുത്തിയും കമ്മലും നെക്ലൈസും കൂടിയായതോടെ താരം കൂടുതൽ സുന്ദരിയായി. പട്ടുസാരി പരമ്പരാഗത മറാത്ത സഹാവരി സാരി സ്റ്റൈലിനോട് സമാനമായ രീതിയിലാണ് ധരിച്ചിരിക്കുന്നത്.
തൃപ്പുണിത്തുറ ഹിൽപാലസ് ആണ് ചിത്രങ്ങൾക്ക് പശ്ചാത്തലം ആയിരിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ, ഗെറ്റ് സെറ്റ് ബേബി, കഥ ഇതുവരെ എന്നീ ചിത്രങ്ങൾ നിഖിലയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പേരില്ലൂർ പ്രീമിയർ ലീഗ് എന്ന സീരിസ് ആണ് നിഖില അഭിനയിച്ച് ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നിരവധി പേരാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്ത് വരുന്നത്.
ഫെമി ആന്റണി ആണ് നിഖിലയുടെ മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്. ഡയോൺ ഫോട്ടോസ് പകർത്തിയ ഫോട്ടോസ് വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്.
https://www.instagram.com/p/C3IIWIXPLW6/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക