മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ തിയേറ്റർ പ്രദർശനത്തിന് ശേഷം സോണി ലിവിൽ കാണാം. 30 കോടി രൂപക്കാണ് സോണി ലിവ് ഭ്രമയുഗത്തെ സ്വന്തമാക്കിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ 20 കോടി രൂപ ഓഫർ ചെയ്തെങ്കിലും റെക്കോർഡ് തുകയാണ് സോണി ലിവ് ഭ്രമയുഗത്തിന് കൊടുത്തത്. ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കലക്ഷന്‍ 12 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു.
ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായെന്ന് നിര്‍മാതാക്കളും ട്വിറ്റ് ചെയ്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രത്തിന് മകച്ച തിയറ്റര്‍ റണ്‍ ലഭിച്ചതോടെ ഷോകളുടെ എണ്ണവും വര്‍ധിപ്പിച്ചിരിക്കുകയാണ്.
മലയാളം ഭാഷയില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഇപ്പോള്‍ തെലുങ്കിലേക്ക് മൊഴി മാറ്റിക്കൊണ്ടുള്ള ഭ്രമയുഗം റിലീസിന് എത്തുകയാണ്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക