കൊടുംചൂടിൽ ചുട്ടുപൊള്ളുകയാണ് കേരളജനത. ഇന്നും നാളെയും സംസ്ഥാനത്തെ 6 ജില്ലകളിൽ താപനില കുതിച്ചുയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പുള്ളത്.
താപനില കുതിച്ചുയരുന്ന സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് താപനില സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ഇന്നും നാളെയും സംസ്ഥാനത്തെ താപനില കുതിച്ചുയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ ,കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില വർദ്ധിക്കുമെന്നും ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും ഇന്ന് ഉച്ചയോടെ കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക