ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ ആക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോൾ പുറത്തുവരുന്ന വിവരം മാർച്ച് 28ന് തിയേറ്ററുകളിൽ എത്തുമെന്നാണ്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.
ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ അടുത്ത് ജോർദാനിലെ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്ന തരത്തിലായിരുന്നു നേരത്തെ പുറത്തുവിട്ട പോസ്റ്റുകളും.മലയാളത്തിൽ ഇന്നും ബെസ്റ്റ്സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. ചിത്രത്തിനായി ശാരീരികമായി നിരവധി മാറ്റങ്ങൾ പൃഥ്വിരാജ് നടത്തിയിരുന്നു.
വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. അമല പോളാണ് നായികയായി അഭിനയിക്കുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ.ആർ. ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ്. ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.
മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്ഷം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ വർഷം ജൂലൈ 14നാണ് സമാപനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക