ചെന്നൈ: കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ചേർന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാന നിയമസഭയിലെ ഹ്രസ്വ ബജറ്റ് സമ്മേളനത്തിന് ശേഷം ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനുമായി കമൽ ഹാസൻ കൂടിക്കാഴ്ച നടത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ അറിയിക്കുന്നു. മക്കൾ നീതി മയ്യത്തിന് സീറ്റ് ലഭിക്കാത്ത പക്ഷം കോൺഗ്രസിന്റെ സീറ്റുകളിൽ ഒന്നിൽ കമൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ഇക്കുറി കോൺഗ്രസിന് ഒമ്പത് സീറ്റുകളായിരിക്കും ഡിഎംകെ അനുവദിക്കുക എന്നാണ് സൂചന. കമൽഹാസൻ കോൺഗ്രസിനൊപ്പം ചേർന്നാൽ ഒരു അധിക സീറ്റ് കൂടി ലഭിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ തെരഞ്ഞെടുപ്പിൽ വിലയിരുത്തുന്നത്. ഈ മാസം 21 ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
കോൺഗ്രസ് അനുഭാവം പ്രകടിപ്പിക്കുന്ന കമൽഹാസൻ 2022 ഡിസംബറിൽ ഡൽഹിയിൽ നടത്തിയ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്നിരുന്നു. തുടർന്ന് രാഹുലുമായി അദ്ദേഹം ഒരു അഭിമുഖവും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ താരത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക