തിരുവനന്തപുരം: എസ് മണിയൻ സ്മാരക കേരള ഓപ്പണ്‍ ജൂനിയർ ടെന്നീസ് ടൂർണമെന്റിന് തുടക്കമായി. തിരുവനന്തപുരം ടെന്നീസ് ക്ലബില്‍ 23 വരെ നടക്കുന്ന ടൂർണമെന്റില്‍ 100 ലധികം കുട്ടികളാണ് പങ്കെടുക്കുന്നത്.
മുൻ സംസ്ഥാന ചാമ്പ്യൻ എസ്. മണിയന്റെ സ്മരണാർത്ഥം ടെന്നീസ് റാക്കറ്റ് എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ടൂർണമെന്റും എക്സിബിഷനും പൂയം തിരുനാള്‍ ഗൗരി പാർവതി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.
130ലേറെ വർഷം പഴക്കമുള്ള ടെന്നീസ് റാക്കറ്റുകള്‍, പ്രത്യേക അവസരങ്ങളില്‍ പുറത്തിറക്കിയ റാക്കറ്റുകള്‍, വിംബിള്‍ഡണ്‍ മത്സരത്തില്‍ ഉപയോഗിച്ച ടെന്നീസ് ബാളുകള്‍ എക്സിബിഷനില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക