മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഭ്രമയുഗം കേരളത്തിൽ മാത്രമല്ല, കോളിവുഡിലും പ്രദർശനം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ആദ്യ വാരാന്ത്യത്തിൽ 73 ലക്ഷമാണ് ഭ്രമയുഗം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത്. ആദ്യ ദിനം 13.6 ലക്ഷം സ്വന്തമാക്കിയ ചിത്രം വെള്ളിയാഴ്ച 9.2 ലക്ഷവും ശനിയാഴ്ച 22 ലക്ഷവും ഞായറാഴ്ച 27.3 ലക്ഷവും ബോക്സ് ഓഫീസിന് നല്കാൻ കഴിഞ്ഞു.
മറ്റ് മലയാളം സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിൽ വൻ കുതിപ്പാണ് ഭ്രമയുഗം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 31 കോടി രൂപയിലധികം ആഗോളതലത്തില്‍ സിനിമ ഇതിനോടകം നേടിയെടുത്തു കഴിഞ്ഞു. ഇതിൽ ഏഴ് കോടി റിലീസ് ദിനത്തിൽ മാത്രം നേടിയതാണ്. സിനിമയുടെ മേക്കിങ്ങും മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ എന്നിവരുടെ വേഷപ്പകർച്ചയുമാണ് തമിഴ് പ്രേക്ഷകരെയും ഭ്രമയുഗത്തിലേക്ക് അടുപ്പിച്ചത്. ഇതുവരെ സിനിമ 12.80 കോടി രൂപയാണ് രാജ്യത്ത് നിന്ന് വാരികൂട്ടിയത്. കഴിഞ്ഞ ദിവസം മാത്രം സിനിമയ്ക്ക് 67.62 ശതമാനം ഒക്യുപെൻസിയാണ് കിട്ടിയത്. മോണിംഗ് ഷോകള്‍ – 56.75%, ആഫ്റ്റര്‍ നൂണ് ഷോ -71.86%, ഈവനിംഗ് ഷോ -71.86% നൈറ്റ് ഷോ- 63.20% എന്നിങ്ങനെയായിരുന്നു സിനിമയുടെ ഒക്യുപെൻസി കണക്കുകൾ. 3.90 – 4 കോടിയ്ക്കിടയിൽ സിനിമ നേടിയെന്നാണ് വിവരം. ഇതോടെ ആഗോള കളക്ഷൻ 30 കോടിയ്ക്ക് മുകളിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക