വീട്ടിലിരുന്ന് ഓൺലൈൻ ജോലിയിലൂടെ കൂടുതൽ പണം സമ്പാദിക്കാം എന്ന തരത്തിലുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരളപോലീസ്. ഇത്തരത്തിൽ വ്യാജ ജോലി വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കൂടുതലായും മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനങ്ങൾ നൽകുന്നത് എന്ന് കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇത്തരത്തിൽ ഫോണിലേക്ക് മെസ്സേജ് അയച്ച് ചെറിയ ടാസ്കുകൾ നൽകുകയും ടാസ്ക് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ചെയ്യും.
തുടക്കത്തിൽ ചെറിയ ടാസ്കുകൾ നൽകി ആരംഭിച്ച് പിന്നീട് വലിയ ടാസ്കുകൾ നൽകുകയും ടാസ്ക് പൂർത്തീകരിച്ചാലും പണം നൽകാതിരിക്കലും ആണ് ചെയ്യുന്നത്. ചെറിയ ടാസ്സുകൾ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ആവശ്യപ്പെടുകയും കുറഞ്ഞ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർക്ക് ആക്കുകയും ചെയ്യും എന്നും പോലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പൊതുജനങ്ങൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിനിരയാ വുകയാണെങ്കിൽ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലൂടെയോ പരാതി റജിസ്റ്റർ ചെയ്യാം എന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക