തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി. ഒരു പൊളിറ്റ് ബ്യൂറോ അംഗവും ഒരു മന്ത്രി ഉൾപ്പെടെ നാലു കേന്ദ്രക്കമ്മിറ്റി അംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടറിമാരും സ്ഥാനാര്‍ത്ഥികളാകുമെന്നാണ് സൂചന. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക.
പിബി അംഗമായ എ വിജയരാഘവന് പാലക്കാട് മത്സരിക്കും. എറണാകുളത്ത് അധ്യാപികയായ കെ ജെ ഷൈന്‍ മത്സരിക്കും. കെഎസ്ടിഎ നേതാവാണ് ഷൈന്‍. പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ പൊതു സ്വതന്ത്രനായി മത്സരിക്കും. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സ്ഥാനാര്‍ത്ഥിയാകും.
കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ രാധാകൃഷ്ണന് ആലത്തൂരിലും മുന്‍മന്ത്രിമാരായ ഡോ. തോമസ് ഐസക്ക് പത്തനംതിട്ടയിലും കെ കെ ശൈലജ വടകരയിലും എളമരം കരീം കോഴിക്കോട്ടും സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മത്സരിക്കും.
ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും കൊല്ലത്ത് എം മുകേഷ് എംഎല്‍എയും ആറ്റിങ്ങലില്‍ വി ജോയ് എംഎല്‍എയും സ്ഥാനാര്‍ത്ഥികളാകും. കാസര്‍കോട് എംബി ബാലകൃഷ്ണനും കണ്ണൂരില്‍ എംവി ജയരാജനും ആലപ്പുഴയില്‍ നിലവിലെ എംപി എഎം ആരിഫും മത്സരിക്കും. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഈ മാസം 27 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക
ആറ്റിങ്ങൽ- വി ജോയ്
കൊല്ലം – എം മുകേഷ്
പത്തനംതിട്ട -തോമസ് ഐസക്
ആലപ്പുഴ -എഎം ആരിഫ്
എറണാകുളം- കെജെ ഷൈൻ
ചാലക്കുടി -സി രവീന്ദ്രനാഥ്
ആലത്തൂര്‍- കെ രാധാകൃഷ്ണൻ
മലപ്പുറം -വി വസീഫ്
പൊന്നാനി -കെഎസ് ഹംസ
കോഴിക്കോട് -എളമരം കരീം
വടകര -കെകെ ശൈലജ
പാലക്കാട് -എ വിജയരാഘവൻ
കണ്ണൂർ -എംവി ജയരാജൻ
കാസർകോട് -എംവി ബാലകൃഷ്ണൻ
ഇടുക്കി- ജോയ്സ് ജോര്‍ജ്
ആറ്റിങ്ങൽ- വി ജോയ്
കൊല്ലം – എം മുകേഷ്
പത്തനംതിട്ട -തോമസ് ഐസക്
ആലപ്പുഴ -എഎം ആരിഫ്
എറണാകുളം- കെജെ ഷൈൻ
ചാലക്കുടി -സി രവീന്ദ്രനാഥ്
ആലത്തൂര്‍- കെ രാധാകൃഷ്ണൻ
മലപ്പുറം -വി വസീഫ്
പൊന്നാനി -കെഎസ് ഹംസ
കോഴിക്കോട് -എളമരം കരീം
വടകര -കെകെ ശൈലജ
പാലക്കാട് -എ വിജയരാഘവൻ
കണ്ണൂർ -എംവി ജയരാജൻ
കാസർകോട് -എംവി ബാലകൃഷ്ണൻ
ഇടുക്കി- ജോയ്സ് ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക