ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജയ് ഗണേഷ്’ എന്ന ചിത്രത്തെ വിമർശിച്ച വ്യക്തിക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ. റിലീസ് പോലും ചെയ്യാത്ത സിനിമയെ കുറിച്ചാണ് ആരോപണവുമായി എത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയ ഉണ്ണിമുകുന്ദൻ നിങ്ങളുടെ പരിഹാസം ഏപ്രിൽ 11ന് വീണ് ഉടയുമെന്നും പറഞ്ഞു.
‘ജയ് ഗണേഷ്’ എന്ന പേരിലുള്ള ഉണ്ണി മുകുന്ദൻ ചിത്രത്തിന് രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് ആരോപിച്ച വ്യക്തിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. എന്താണ് ”ജയ് ഗണേഷ്’ എന്ന സിനിമ എന്നതിൽ ഇദ്ദേഹത്തിന് ഒരു വ്യക്തതയുമില്ല എന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ ഇങ്ങനെയുള്ളവരുടെ രാഷ്ട്രീയ വീക്ഷണവുമായി എന്റെ സിനിമയെ ബന്ധിപ്പിക്കുന്നത് എനിക്ക് മനസ്സിലാക്കാൻ ആകുമെന്നും പറഞ്ഞു.
കേരളത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയുമായി ബന്ധപ്പെടുത്താൻ ബോധപൂർവ്വം ശ്രമിക്കുകയാണ് എന്നും തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയാണ് സിനിമകൾ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത് എന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി.
റിലീസ് ചെയ്യാത്ത ഒരു സിനിമ രാഷ്ട്രീയ അജണ്ടയാണ് എന്ന പ്രചരിപ്പിച്ച് അതിൽ നിന്ന് വരുമാനം നേടുന്നത് ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എവിടെയാണ് എന്ന് കാണിക്കുന്നു എന്നും ഇത്തരം ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് യൂട്യൂബ് നിങ്ങൾക്ക് പണം നൽകുമെന്നും നിങ്ങളുടെ ജീവിതം നിലനിർത്താൻ അത് സഹായകരമാകും എന്ന് ഞാൻ മനസ്സിലാക്കുന്നു എന്നും നിരാശാഭരിതനായി ഊഹാപോഹങ്ങൾ പരത്താൻ ഒരിക്കലും ശ്രമിക്കാതിരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
‘ജയ് ഗണേഷ്’ റിലീസ് ചെയ്യുന്ന ഏപ്രിൽ 11ന് നിങ്ങളുടെ പരിഹാസം എന്തായാലും ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയ ഉണ്ണിമുകുന്ദൻ ഏപ്രിൽ ഒന്നിനാണ് വിഡ്ഢിദിനം എന്നും നിങ്ങൾക്കത് ഏപ്രിൽ 11ന് ആയിരിക്കും എന്നും പറഞ്ഞു. അതേസമയം ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചെയ്യുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രം ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തും. ഉണ്ണിമുകുന്ദൻ ഫിലിംസും ഡ്രീംസ് എൻ ബിയോണ്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് ചന്തു സെൽവരാജ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക