ചെന്നൈ: 2023 ല്‍ രജനികാന്തിന് വന്‍ വിജയം നേടിക്കൊടുത്ത സിനിമയായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. സണ്‍ പിക്ചേര്‍സാണ് ജയിലർ നിര്‍മ്മിച്ചത്.
അതേ സമയം ജയിലര്‍ വിജയാഘോഷത്തില്‍ ജയിലര്‍ 2 എന്ന സൂചനകള്‍ സംവിധായകന് നെല്‍സണ്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഈ വാർത്ത ശരിവയ്ക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പിന്നീട് തുടര്‍ന്ന് വന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിന് ശേഷം നെല്‍സണ്‍ ചിത്രത്തിനാണ് രജനി കൈകൊടുക്കുക എന്നാണ് റിപ്പോർട്ട്.
അത് ജയിലര്‍ 2 ആയിരിക്കും എന്നും അഭ്യൂഹങ്ങള്‍ തമിഴ് സിനിമ ലോകത്ത് പ്രചരിക്കുന്നുണ്ട്. എന്നാൽ ജയിലറിന് ശേഷം നെല്‍സണ്‍ പുതിയ സിനിമ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന് എന്ന ചിത്രത്തിലാണ് നിലവിൽ രജനി അഭിനയിക്കുന്നത്. ഇതില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് രജനി എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ചിത്രത്തിന്റെ ഒരു പ്രത്യേക പോസ്റ്റര്‍ പൊങ്കലിന് ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക