ചെന്നൈ: ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇപ്പോൾ തമിഴകത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. ഏറ്റെടുത്ത വാർത്തകൾ പൂര്‍ത്തിയാക്കിയാല്‍ ദളപതി വിജയ് സിനിമയില്‍ നിന്നും ദീര്‍ഘ നാൾ ഇടവേളയെടുക്കുമെന്ന് വിജയി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കിൽ ദളപതി 69 ആയിരിക്കും അവസാന സിനിമായി എത്തുക. നടന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് തമിഴക വെട്രി കഴകം എന്നാണ്.
തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ്യുടെ ആദ്യ ലക്ഷ്യം. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ വിജയിയുടെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കന്നി വോട്ടര്‍മാരായ സ്ത്രീകള്‍ക്ക് എല്ലാവര്ക്കും തന്റെ പാര്‍ട്ടിയില്‍ സജീവ അംഗത്വം നല്കാൻ വിജയ് നിർദേശിച്ചിട്ടുണ്ട്. പ്രവര്‍ത്തനത്തിനായി ഒരു മൊബൈല്‍ ആപ്പും പുറത്തിറക്കുന്നു. 2026ലെ തമിഴ്നാട് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് താരത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.
എന്നാല്‍ ഒരു പ്രത്യേക അപ്ലിക്കേഷന്‍ വഴിയാകും ആളുകളെ പാർട്ടിയിലേക്ക് ചേര്‍ക്കുക എന്നറിയിച്ചതിന് പിന്നാലെ ടിവികെയില്‍ ചേരാന്‍ എന്ന പേരില്‍ ഇപ്പോൾ വ്യാജ അപ്ലിക്കേഷന്‍ ഫോം ഇറങ്ങിയിരിക്കുകയാണ്. തമിഴകത്തെ വിവിധ മാധ്യമങ്ങള്‍ വിജയിയുടെ പാര്‍ട്ടിയുടെ പേരില്‍ വ്യാജ ഫോം ഇറക്കിയത് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക