അടുത്തിടെയാണ് മോട്ടറോള തങ്ങളുടെ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ ആയ മോട്ടോ ജി04 ഇന്ത്യയിൽ അവതരിപ്പിച്ചത്. 10,000 രൂപയിൽ താഴെ വില വരുന്ന ഈ ഫോണിന് മികച്ച ഫീച്ചറുകളാണ് നൽകിയിരിക്കുന്നത് .
നിലവിൽ ഈ ഫോണിന്റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. പ്രധാനമായും ഇന്ത്യൻ സാമാർട്ട് ഫോൺ വിപണിയിൽ റെഡ്മി എ 3, ലാവ യുവ 3, ഇൻഫിനിക്സ് സ്മാർട്ട് 8 എന്നിവ ആയിരിക്കും ഈ ഫോണിന്റെ പ്രധാന എതിരാളികൾ. ഒരു 4ജി ഫോൺ എന്ന നിലയ്ക്കാണ് മോട്ടറോള തങ്ങളുടെ മോട്ടോ ജി04നെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
6.56 വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. 1600×720 ആണ് പിക്സൽ റെസല്യൂഷൻ. Mali G57 GPUമായി ഘടിപ്പിച്ചിട്ടുള്ള യൂണിസോക് T606 പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആൻഡ്രോയിഡ് 14-നാണ് ഓപ്പറേറ്റിങ് സിസ്റ്റം. എൽഇഡി ഫ്ലാഷ് ഫീച്ചർ ഉള്ള റിയർ ക്യാമറയാണ് ഫോണിലുള്ളത്. 16 മെഗാപിക്സലാണ് മെയിൻ ക്യാമറ. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി മുന്നിൽ 5 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.
4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 6,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 7,999 രൂപയുമാണ് വില.
ഫ്ലിപ്പ്കാർട്ടിൽ നിന്നും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റായ motorola.in-ഇൽ നിന്നും ഉപയോക്താക്കൾക്ക് മോട്ടോ ജി04 സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
എക്സ്ചേഞ്ച് ഓഫറുകൾ വഴി 750 രൂപ വരെ ഡിസ്കൗണ്ട് നേടാനുള്ള അവസരവും മോട്ടറോള ഒരുക്കിയിട്ടുണ്ട്. സാറ്റിൻ ബ്ലൂ, സൺറൈസ് ഓറഞ്ച്, സീ ഗ്രീൻ, കോൺകോർഡ് ബ്ലാക്ക് എന്നിങ്ങനെ നാല് വ്യത്യസ്ഥ കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ ലഭ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക