ചെന്നൈ: എല്ലാവരെയും ഒന്ന് ഞെട്ടിച്ച ലുക്കിലാണ് ധനുഷ് ചിത്രം രായന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്. പുറത്തിറക്കിയ പോസ്റ്ററില്‍ മാസ് ലുക്കിലായിരുന്നു ധനുഷ്. നിത്യ മേനൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്റ വിജയൻ. അനിഖ സുരേന്ദ്രൻ, വരലക്ഷ്മി ശരത്കുമാര് എന്നിങ്ങനെ വമ്പൻ താരനിരയാണ് ധനുഷ് സംവിധാനം ചെയ്യുന്ന രായനില്‍ വേഷമിടുന്നുണ്ട്.
ഓം പ്രകാശാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീതം എ ആര് റഹ്മാനാണ് നിർവഹിക്കുന്നത്. സണ്‍ പിക്ചേഴാണ് ചിത്രത്തിന്റെ നിര്‍മാണം. എന്താണ് ചിത്രത്തിന്റെ പ്രമേയം എന്ന് പുറത്തുവിട്ടില്ല. ഈ വർഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. ഇപ്പോള്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് നടൻ ധനുഷ്.
പ്രകാശ് രാജാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ വരുന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷം തന്നെ ആയിരിക്കും ഇത് എന്നാണ് സൂചന. ധനുഷ് തന്നെയാണ് രായന് എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ധനുഷിന്റെ സിനിമ ജീവിതത്തിലെ 50 മത്തെ ചിത്രമാണ്. നേരത്തെ ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെല്‍വരാഘവന്റെ ക്യാരക്ടര്‍ പോസ്റ്ററും ധനുഷ് പുറത്തിറക്കിയിരുന്നു. സെല്വരാഘവന് ചിത്രത്തില്‍ വില്ലനാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക