മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ വിജയത്തിളക്കത്തിനിടയിലും താരത്തിന്റെ ആരാധകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തുവന്നതോടെ ആരാധകർക്കിടയിൽ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ടർബോയുടെ ചിത്രീകരണ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന കണ്ണൂർ സ്ക്വാഡ് സിനിമയുടെ സക്സസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
ടർബോയുടെ ചിത്രീകരണത്തിടെ തനിക്ക് 76 പരിക്കുകൾ ഉണ്ടായയെന്ന് അടുത്തിടെ മമ്മൂട്ടി പറഞ്ഞിരുന്നു. ആദ്യം തന്നെ മമ്മൂക്കയോട് വലിയൊരു സോറിയാണ് പറയാനുള്ളതെന്ന് വൈശാഖ് പറഞ്ഞു. കാരണം, ആ സിനിമയിൽ മമ്മൂക്കയെ അത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടുണ്ട്. തന്റെ ഒരു സിനിമയിലും ആരെയും ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടില്ല. ഐ ആം സോ സോറി എന്നായിരുന്നു വൈശാഖിന്റെ പ്രതികരണം.
നീ എന്റെ പ്രായം മറന്നു പോകുന്നുവെന്ന് വരെ മമ്മൂക്ക തന്നോട് ഒരു തവണ പറഞ്ഞെന്ന് വൈശാഖ് വെളിപ്പെടുത്തി. എനിക്ക് മമ്മൂക്കയുടെ പ്രായം 45നും 50നും ഇടയിലാണ് എന്നായിരുന്നു അതിന് തന്റെ മറുപടിയെന്നും വൈശാഖ് പറഞ്ഞു. എന്നാൽ അങ്ങനെ തന്നെ വിശ്വസിച്ചോ എന്ന് മമ്മൂക്ക പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ടർബോയിൽ മമ്മൂട്ടിയ്ക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും അഭിനയിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത
പ്രതികരിക്കാൻ ഇവിടെ എഴുതുക