വിജയ് ആരാധകർ ഒരുപാട് നാളായി കാത്തിരിക്കുന്ന റീ റിലീസ് ചിത്രമായ ഗില്ലിയുടെ താത്കാലിക റിലീസ് തീയതി പുറത്ത്. ചിത്രം ഏപ്രിൽ 11ന് വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഗില്ലിയുടെ അപ്ഗ്രേഡഡ് ഡിജിറ്റലൈസ്ഡ് വേർഷൻ ആണ് റിലീസ് ചെയ്യുക എന്ന് ചിത്രത്തിന്റെ നിർമ്മാതാവ് അറിയിച്ചിരുന്നു. ഇത് മാത്രമല്ല ചിത്രം വിജയ്യുടെ കഴിഞ്ഞ പിറന്നാളിന് റീ റിലീസ് ചെയ്യാനിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ്യുടെ സിനിമ കരിയറിൽ ഒരു നാഴിക കല്ല് തന്നെയായിരുന്നു ഗില്ലി എന്ന ചിത്രം. ധരണി സംവിധാനം ചെയ്ത ജില്ലയ്ക്ക് ആദ്യ റിലീസ് സമയത്ത് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. മറ്റൊരു ചിത്രത്തിനും നേടാൻ സാധിക്കാത്ത ഒരു പ്രത്യേക ഫാൻ ബേസ് ഗില്ലിക്ക് ലഭിച്ചു. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കൊതിക്കുന്നത്. മഹേഷ് ബാബു നായകനായി എത്തിയ ‘ഒക്കഡു’ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു ‘ഗില്ലി’.
തൃഷ നായികയായി എത്തിയ ഗില്ലിയിൽ പ്രകാശ് രാജ് ആണ് പ്രതിനായകനായി എത്തിയത്. തമിഴിലെ അക്കാലത്തെ സൂപ്പർ വില്ലൻ ആയിരുന്നു പ്രകാശ് രാജ്. വിദ്യാസാഗർ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. ഇപ്പോഴും പല റീൽസിലും സോഷ്യൽ മീഡിയയിലും ഈ സിനിമയിലെ ഗാനങ്ങൾ ട്രെൻഡിങ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക