വേനല്‍ക്കാലത്ത് കണ്ണുകളെ സംരക്ഷിക്കുന്നത് പ്രധാനപെട്ട ഒന്നാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ മുടിക്കും ചര്‍മ്മത്തിനും അതുപോലെ നമ്മുടെ കണ്ണുകള്‍ക്കും അപകടകരമാണ്.
വേനല്‍ക്കാലത്ത് അഴുക്ക്, മലിനീകരണം എന്നിവയും കണ്ണിനെ ദോഷകരമായി ബാധിക്കും. ഇത് കണ്ണ് ചൊറിച്ചിലും വേദനയും ഉണ്ടാക്കുകയും നിങ്ങളുടെ കാഴ്ചയ്ക്ക് പ്രശ്നം വരുത്തുകയും ചെയ്യും. അതിനാല്‍ ചൂടില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ വേനല്‍ക്കാലത്ത് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട ചില വേനല്‍ക്കാല ടിപ്സ് നോക്കാം.
ചെങ്കണ്ണ്, കണ്ണിലെ വരള്‍ച്ച തുടങ്ങിയ പ്രശ്നങ്ങളാണ് വേനല്‍ക്കാലത്ത് കൂടുതലും കണ്ടുവരുന്നത്. എന്നാൽ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ഒരു പരിധി വരെ നേത്ര രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും
വേനല്‍ക്കാലത്ത് നമ്മുടെ കണ്ണുകള്‍ സെന്‍സിറ്റീവ് ആകും. ആ സമയത്ത് കണ്ണുകള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവര്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് കണ്ണിന്റെ സംരക്ഷണത്തിന് ഉത്തമാമാണ്.
സൂര്യരശ്മികളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസുകളും വീതിയേറിയ തൊപ്പിയും ധരിക്കാന്‍ ശ്രമിക്കുക. തൊപ്പി നിങ്ങളുടെ കണ്ണുകളെ മാത്രമല്ല, നിങ്ങളുടെ മുടിയെയും സൂര്യനില്‍ നിന്ന് സംരക്ഷിക്കും.
കണ്ണിന് സംരക്ഷണം നല്കുന്ന ഒന്നും ഉപയോഗിക്കാതിരുന്നാല്‍ വരള്‍ച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ കണ്പോളകള്ക്ക് നീർവീക്കമുണ്ടാകാന് ഇത് കാരണമാകും.
വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് നേത്ര രോഗങ്ങള്‍ തടയാന്‍ ഒരു പരിധി വരെ സഹായിയ്ക്കും.
രാവിലെയും വൈകുന്നേരവുമുള്ള സൂര്യപ്രകാശം കണ്ണുകള്‍ക്കും ചര്‍മ്മത്തിനും ഏറ്റവും ദോഷകരമാണ്. അതിനാല്‍, സാധ്യമെങ്കില്‍, ഏറ്റവും അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണങ്ങളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നതിന് വേനല്‍ക്കാലത്ത് രാവിലെ 10 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ വ്യായാമം ചെയ്യുന്നതുപോലെ, കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും നിങ്ങള്‍ വ്യായാമം ചെയ്യണം. കണ്ണുകള്‍ക്ക് വേണ്ടിയുള്ള ചില വ്യായാമങ്ങളുണ്ട്. പെട്ടെന്ന് കണ്ണുകള്‍ ചിമ്മുക, കണ്ണുകളുടെ കൃഷ്ണമണികള്‍ മുകളിലേക്കും താഴേക്കും വലത്തോട്ടും ചലിപ്പിക്കുക എന്നിങ്ങനെയുള്ള വ്യായമങ്ങള്‍ കണ്ണിന്റെ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും.
അമിതമായ സൂര്യപ്രകാശം ചര്‍മ്മ കാന്‍സറിന് കാരണമാകും. നിങ്ങളുടെ കണ്‍പോളകളും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മവും ഉള്‍പ്പെടെ നിങ്ങളുടെ ശരീരത്തില്‍ എവിടെയും സ്കിന്‍ കാന്‍സര്‍ വരാം. അതിനാല്‍ നിങ്ങളുടെ മുഖമുള്‍പ്പെടെ വസ്ത്രം മറയ്ക്കാത്ത ചര്‍മ്മഭാഗങ്ങളില്‍ 15ല്‍ കൂടുതല്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ ഉള്ള സണ്‍സ്ക്രീന്‍ പുരട്ടുക. ഓരോ രണ്ട് മണിക്കൂറിലും ഇത് പുരട്ടുക. അതുവഴി നിങ്ങള്‍ക്ക് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതായിരിക്കും.
നിങ്ങള്‍ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ അത് നിങ്ങളുടെ കണ്ണുകളെ കൂടുതല്‍ ബാധിക്കും. അതിനാല്‍, കണ്ണുകള്‍ക്ക് വിശ്രമം നല്കാന് ഇടയ്ക്കിടെ കണ്ണ് കഴുകിക്കൊണ്ടിരിക്കണം. തണുത്ത ശുദ്ധമായ വെള്ളം കൊണ്ട് പലതവണ കണ്ണ് കഴുകണം. ഇത് നിങ്ങളുടെ കണ്ണുകളിലെ അഴുക്ക് വൃത്തിയാക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യും.
കണ്ണുകള്‍ക്ക് ശരിയായ വിശ്രമം നല്കുന്നതിനായികുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ഇത് നിങ്ങളുടെ ശരീരത്തിന് ശക്തി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല കണ്ണുകള്‍ക്ക് വിശ്രമം നല്‍കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക